Tuesday , April 23 2019
Breaking News
Hanging

സാമ്പത്തിക ബാധ്യത; ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു

ബദിയടുക്ക: സാമ്പത്തിക ബാധ്യതമൂലമാണെന്ന് പറയുന്നു ബദിയടുക്കയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു. ബദിയടുക്ക വളകുഞ്ചയിലെ താമസക്കാരനും ആലക്കോട് ചേര്‍ത്തളി സ്വദേശിയുമായ ജെയ്‌സണ്‍ജോസഫ് (47) ആണ് മരിച്ചത്. കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നുവത്രെ. ഇത് തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നതായി പറയുന്നു. ശനിയാഴ്ച രാത്രി ഭാര്യ വീടിന് പുറത്തുള്ള കുളിമുറിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് ജെയ്‌സണിനെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളെത്തി ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കഴിഞ്ഞ മാസം വീട്ടിലേക്ക് മാവോയിസ്റ്റുകളെത്തി ഭീഷണിപ്പെടുത്തിയതായി കാട്ടി ജെയ്‌സണ്‍ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 10 വര്‍ഷം മുമ്പാണ് ബദിയടുക്കയിലെത്തിയത്. നേരത്തെ വാടക വീട്ടിലായിരുന്നു താമസം. രണ്ട് വര്‍ഷം മുമ്പാണ് വീട് നിര്‍മ്മിച്ചത്. റബ്ബര്‍ കര്‍ഷകന്‍ കൂടിയായിരുന്നു.

ജോസഫ്അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആന്‍സി. മക്കള്‍: റിയമോള്‍, ജെറി ജെയ്‌സണ്‍. സഹോദരങ്ങള്‍: തങ്കച്ചന്‍, ജോര്‍ജ്ജ് കുട്ടി, അപ്പച്ചന്‍, ജോണ്‍സണ്‍, മാത്യു, എല്‍സമ്മ, ലിസമ്മ, മേരി, വത്സമ്മ.

RANDOM NEWS

Train

സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി തീവണ്ടി തട്ടിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുന്‍ ചെത്തുതൊഴിലാളിയുമായിരുന്ന കൊളവയലില്‍ താമസക്കാരനുമായ വി എം രവി (65)യെ തീവണ്ടി തട്ടി മരിച്ച …