Tuesday , June 2 2020
Breaking News

സാഹോദര്യത്തിന്റെ സന്ദേശവുമായി ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സിറ്റി ടവറിന് സമീപം സംഘടിപ്പിച്ച വിദ്യാഭ്യാസ എക്‌സ്‌പോ വേദിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജന പങ്കാളിത്തവും വിവിധ തുറകളിലെ വ്യക്തികളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യഷത വഹിച്ച ചടങ്ങില്‍ ഐ.സി.ടി ദേശീയ അധ്യാപക ജേതാവ് അബ്ദുല്‍ റഹ്മാന്‍ അമാന്‍ റമദാന്‍ സന്ദേശം നല്‍കി. കെ.വി. അഭിലാഷ്, ജി. റഷാന്ത്, എ.എ ഇല്യാസ്, വി. വേണുഗോപാല്‍, എഞ്ചിനിയര്‍ അരുണ്‍കുമാര്‍, നിതീഷ് പൊതുവാള്‍, അബ്ദുല്‍ മഹ്‌റൂഫ്, ഫാറൂഖ് കാസ്മി, സി.എല്‍ റഷീദ്, എ.കെ. ശ്യാംപ്രസാദ്, അബ്ദുല്‍ റഫീഖ്, പി.എം. മുഹമ്മദ് ഹനീഫ്, പി. മുഹമ്മദ് സമീര്‍, പി. ഭരതന്‍, മുജീബ് അഹമദ്, കെ.ബി. അബ്ദുല്‍ മജീദ്, രാജേഷ് നോയല്‍, മണികണ്ഠന്‍ പാലിച്ചിയടുക്കം, ജലീല്‍ കക്കണ്ടം, റഹിം ചൂരി സംസാരിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

RANDOM NEWS

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3766 പേര്‍

കാസര്‍കോട് : വീടുകളില്‍ 3114 പേരും ആശുപത്രികളില്‍ 652 പേരുമുള്‍പ്പെടെ 3766 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 393 സാമ്പിളുകളുടെ പരിശോധനാ …