Wednesday , June 3 2020
Breaking News

സിഗ്നല്‍ കിട്ടാതെ നിര്‍ത്തിയ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയവര്‍ക്കെതിരെ കേസെടുത്ത് ക്വാറന്റൈനിലാക്കി

കാസര്‍കോട് : സിഗ്‌നല്‍ കിട്ടാതെ നിര്‍ത്തിയ സ്‌പെഷ്യല്‍ ട്രയിനില്‍ നിന്ന് ഇറങ്ങി ഓടിയ വരെ പോലീസ് പിടികൂടി സര്‍ക്കാര്‍ ക്വാറന്റിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയില്‍ നിന്ന് വന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സിഗ്‌നല്‍ കിട്ടാതെ ഉപ്പളയില്‍ നിര്‍ത്തിയപ്പോഴാണ് നാലു പേര്‍ ഇറങ്ങി ഓടിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇവര്‍ ഒരു ഓട്ടോ യില്‍ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു. ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയില്‍ കണ്ടെത്തി ഗവണ്മെന്റ് ക്വാറന്റി ലേക്ക് മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഇറങ്ങിയ കോയിപാടി സ്വദേശി ഷാജിക്കും കുടുംബത്തിനുമെതിരെയാണ് പോലീസ് കേസെടുത്തത്
ട്രെയിനില്‍ നിന്ന് ഇറങ്ങിയോടിയ കുടുംബത്തെ കയറ്റി കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയും പോലീസ് നടപടിയെടുത്തു.

RANDOM NEWS

വെസ്റ്റ് എളേരി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

കാഞ്ഞങ്ങാട് : വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെസ്റ്റ് എളേരി …