Monday , March 30 2020
Breaking News

സി പി എം അക്രമികളുടെ പാര്‍ട്ടിയാണെന്ന് വരുത്താന്‍ കോണ്‍ഗ്രസ് ശ്രമം: പി.ജയരാജന്‍

പെരിയ : സിപിഎം അക്രമം നടത്തുന്ന പാര്‍ട്ടിയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍ പറഞ്ഞു. കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടതിനു പിന്നാലെ അക്രമ സംഭവങ്ങളില്‍ പെരിയ ബസാറില്‍ തകര്‍ത്ത എകെജി മന്ദിരം പുനര്‍നിര്‍മിച്ചതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി ഓഫിസും പെരിയ റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും എകെജി വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ
പ്രേനാഥ് മുഖ്യപ്രഭാഷണം നടത്തി. കെ.കുഞ്ഞിരാമന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍, വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍
വി.പി.പി.മുസ്തഫ, എം.പൊക്ലന്‍, പി.അപ്പുക്കുട്ടന്‍, എം.അനന്തന്‍, മൂലക്കണ്ടം പ്രഭാകരന്‍, ശ്രീധരന്‍ പുക്കളം ക്ലബ് പ്രസിഡന്റ് എ.കൃഷ്ണന്‍, സെക്രട്ടറി ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാസ്റ്റേഴ്‌സ് മീറ്റില്‍ ജേതാവായ
അഭിലാഷിനെയും ചിത്രകാരന്‍ അജിതിനെയും ചടങ്ങില്‍ അനുമോദിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …