Monday , February 18 2019
Breaking News

സി പി എം നേതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

Obitപള്ളത്തിങ്കാല്‍ : ബേഡഡുക്ക പഞ്ചായത്തിലെ സി.പി.എം കര്‍ഷക സംഘം നേതാവ് പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ എം. ദാമോദരന്‍(63)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നെഞ്ചുവേദന ഉണ്ടായത്. വീട്ടുകാര്‍ മുന്നാട്ടെ സഹകരണാസ്പത്രിയിലും തുടര്‍ന്ന് മംഗളൂരൂ ആസ്പത്രിയിലും എത്തിച്ചുവെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. സി.പി.എം പള്ളത്തിങ്കാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കര്‍ഷക സംഘം ഏരീയാ കമ്മിറ്റി അംഗം, വില്ലേജ് സെക്രടറി ബേഡഡുക്ക കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കുണ്ടംകുഴി ക്ലേ വര്‍ക്കേഴ്‌സ് സഹകരണ സംഘം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊല്ലംപണ നാളികേര ഉദ്പാദക സംഘം പ്രസിഡണ്ടാണ്. ഭാര്യ: സരസ്വതി. മക്കള്‍: കെ.പി. ദിവീഷ് (ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡണ്ട് ബേഡകം, അധ്യാപകന്‍ പെരഡാല നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കെ.പി ദിനേശന്‍ (ഗള്‍ഫ്), കെ.പി. ദിജേഷ് (ഗള്‍ഫ്). മരുമക്കള്‍: രശ്മി (മുന്നാട് ), ശില്‍പ്പ (കാസര്‍കോട്). സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, ഗോപി, ലക്ഷ്മി, കാര്‍ത്യായനി. പള്ളത്തിങ്കാല്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി ഒമ്പത് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

RANDOM NEWS

Deadbody

കളക്ടറേറ്റിലെ ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കാസര്‍കോട് : കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ചായിത്തോട്ടത്തെ പരേതനായ മാധവന്‍ നായര്‍-ലക്ഷ്മി …