Wednesday , December 2 2020
Breaking News

സി പി ഐ നേതാവ് കെ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അനുശോചിച്ചു

കാസര്‍കോട്ടെ സി.പി.ഐ.യുടെ ആദ്യകാല സംഘാടകനും കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്ന കെ.ജനാര്‍ദ്ദനന്‍ (74) ഹൃദയസംബന്ധമായ അസുഖം മൂലം നിര്യാതനായി. നിലവില്‍ കാസര്‍കോട് മുനിസിപ്പല്‍ ബ്രാഞ്ച് അംഗമാണ്. 1960 ല്‍ പാര്‍ട്ടി അംഗമായി.1964 ഭിന്നിപ്പിനെ തുടര്‍ന്ന് സി.പി.ഐ.യില്‍ ഉറച്ച് നില്ക്കുകയും കാസര്‍കോട് പട്ടണത്തില്‍ പാര്‍ട്ടിയെ നിലനിര്‍ത്തുന്നതിനും പാര്‍ട്ടി സജീവമാക്കുന്നതിനും യു.എല്‍.ഭട്ട്, സി.എച്ച്.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിക്കണ്ണന്‍ എന്നീ നേതാക്കള്‍ക്കൊപ്പം പ്രയാസങ്ങള്‍ നേരിട്ട സഖാവായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്ര നിര്‍മ്മാണത്തിന് സജീവ പങ്കാളിത്തം വഹിക്കുകയും ദീര്‍ഘകാലം ക്ഷേത്ര കമ്മിറ്റി പ്രസിഡായി പ്രവര്‍ത്തിച്ചു. നിലവില്‍ തറവാട് കാര്‍ണ്ണ വരാരായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: പ്രേമലത, ആശാലത പുഷ്പലത, സന്ധ്യ, പ്രകാശന്‍, വിനോദ് കുമാര്‍, വാസന്തന്‍,, രതീഷ്,
മരുമക്കള്‍: വേലായുധന്‍ ,സജ്ഞീവന്‍, പ്രഭാകരന്‍, നാഗരാജ്, സുനിത, ഷീബ, മജ്ജുള.
ജനാര്‍ദ്ധന്റെ നിര്യാണത്തില്‍ സി പി ഐ അനുശോചിച്ചു
കാസര്‍കോട്: കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് അംഗവുമായ ജനാര്‍ദ്ധനന്റെ നിര്യാണത്തില്‍ സി പി ഐ കസര്‍കോട് മണ്ഡലം കമ്മറ്റി അനുശോചിച്ചു. സി പി ഐ വയലാംകുഴി ബ്രാഞ്ച് യോഗവും അനുശോചിച്ചു. യോഗത്തില്‍ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി നാരായണന്‍ മൈലൂല, അനിതാരാജ് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സന്തോഷ് മൈലൂല അധ്യക്ഷത വഹിച്ചു.

ജനാര്‍ദ്ധനന്റെ നിര്യാണത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അനുശോചിച്ചു
കാസര്‍കോട്: സി.പി.ഐ.യുടെ കാസര്‍കോട്ടെ ആദ്യകാല നേതാവ് കെ.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ എന്നിവര്‍ അനുശോചിച്ചു. എഐടിയുസിക്ക് വേണ്ടി ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണനും സി.പി.ഐ.കാസര്‍കോട് മണ്ഡലം കമ്മിറ്റിക്കു വേണ്ടി ബിജു ഉണ്ണിത്താന്‍, ബ്രാഞ്ചിനു വേണ്ടി കെ.ടി.കിഷോര്‍, എഐവൈഎഫിന് വേണ്ടി സുനില്‍കുമാര്‍ കാസര്‍കോട് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

RANDOM NEWS

വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരണം : നാട് കണ്ണീര്‍കയത്തില്‍

ബദിയഡുക്ക : വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്റെ മരിച്ചു. മൊഗ്രാല്‍ ചൗക്കിയിലെ ലത്തീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിനാണ് മരിച്ചത്. കൂട്ടുകാരനോടൊപ്പം വീടിനു …