Tuesday , February 19 2019
Breaking News
Sharada

സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

പെര്‍ള: എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സി.പി.ഐ. പിന്തുണയോടെ യു.ഡി.എഫിന് ജയം. കോണ്‍ഗ്രസിലെ വൈ. ശാരദയാണ് ബി.ജെ.പി.യിലെ രൂപാവാണി ആര്‍ ഭട്ടിനെതിരെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ നേടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. 17 അംഗ പഞ്ചായത്തില്‍ യു.ഡി.എഫിനും ബി.ജെ.പി.ക്കും ഏഴ് അംഗങ്ങളാണുള്ളത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് രണ്ടും സി.പി.ഐ.ക്ക് ഒരു അംഗവുമുണ്ട്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ ബി.ജെ.പി.ക്ക് ഭരണം ലഭിക്കുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ബി.ജെ.പി പ്രസിഡണ്ടിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും ഇടത് അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാല്‍ പാസായില്ല.
ഒന്നരമാസം മുമ്പ് വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഓഗസ്റ്റ് 8, 9 തിയതികളില്‍ നടന്ന അവിശ്വാസ പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പില്‍ എല്‍.ഡി.എഫിലെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെ ഏഴിനെതിരെ പത്ത് വോട്ടുകള്‍ നേടി യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി. ഇതോടെ ബി.ജെ.പി.ക്ക് ഭരണം നഷ്ടമായി.
ഇന്ന് രാവിലെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ. അംഗം യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും സി.പി.എമ്മിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. വൈസ് പ്രസിഡണ്ടായിരുന്ന ബി.ജെ.പി.യിലെ കെ. പുട്ടപ്പക്കെതിരെ മുസ്ലിം ലീഗിലെ അബൂബക്കര്‍ സിദ്ദിഖ് കണ്ടിഗെയാണ് മത്സരിക്കുന്നത്.

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …