Saturday , January 25 2020
Breaking News

സുള്ള്യയില്‍ കാറും ബസും കൂട്ടിയിടിച്ച് കര്‍ണ്ണാടക സ്വദേശികളായ മൂന്നു പേര്‍ മരിച്ചു

സുള്ള്യ : കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന കര്‍ണാടക രാമനഗര ജില്ലയിലെ ചെന്നപട്ടണ താലൂക്കിലെ കോലൂരു സ്വദേശികളായ മഞ്ചുള(50), നാഗേന്ദ്ര(40), കാര്‍ ഡ്രൈവര്‍ സോമണ്ണ(38) എന്നിവരാണ് മരിച്ചത്. സുള്ള്യ നഗരത്തിനു സമീപം അറംബൂരിലാണ് അപകടം. കാറിലുണ്ടായിരുന്ന ജയയശീല(37), തന്മയി(10) എന്നിവര്‍ക്ക് പരിക്കേറ്റു.

രാമനഗരയില്‍നിന്നും വരികയായിരുന്ന കാറും ധര്‍മസ്ഥലയില്‍നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഞ്ചുളയെ സുള്ള്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും. നാഗേന്ദ്ര, സോമണ്ണ എന്നിവരെ മംഗ്‌ളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സുള്ള്യ പോലീസ് കേസെടുത്തു.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …