Thursday , September 24 2020
Breaking News

സുശാന്തിനു വേണ്ടി ലഹരിമരുന്നു വാങ്ങിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടന്‍?

മുംബൈ : സഹോദരന്‍ ഷൊവിക്ക് അഴിക്കുള്ളിലായതിനു പിന്നാലെ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തി ഇന്ന് അറസ്റ്റിലായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇന്നു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.സുശാന്തിന്റെ മാനേജറായിരുന്ന സാമുവന്‍ മിറാന്‍ഡയും അറസ്റ്റിലാണ്. മിറാന്‍ഡയെയും ഷൊവിക്കിനെയും ഇന്ന് കോടതിയില്‍ ഹാജരാകും. ഇവരുടെ അറസ്റ്റോടെ റിയയ്ക്കു ചുറ്റുമുള്ള കുരുക്കു മുറുകുകയാണ്.

സാമുവല്‍ മിറാന്‍ഡയില്‍നിന്ന് റിയ പറഞ്ഞിട്ട് സുശാന്തിനുവേണ്ടി ലഹരിമരുന്ന് വാങ്ങിയെന്ന് എന്‍സിബിയോട് ഷൊവിക് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിനു വേണ്ടി ഷൊവിക്കിന് ബഡ്ഡ് എന്ന ലഹരിമരുന്ന് സംഘടിപ്പിച്ചുകൊടുത്തതായി സാമുവലും എന്‍സിബിയോടു പറഞ്ഞിട്ടുണ്ട്. സാമുവലും ഷൊവിക്കും തമ്മിലുള്ള 12 ധനകാര്യ ഇടപാടുകളുടെ !ഡിജിറ്റല്‍ രേഖകളും എന്‍സിബി ശേഖരിച്ചിട്ടുണ്ട്.

റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗംദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ‘കേസില്‍ ദൃക്‌സാക്ഷികളില്ല. സാഹചര്യത്തെളിവുകള്‍
വച്ചുവേണം എല്ലാം കണ്ടെത്താന്‍. റിയയാണ് സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുകൊടുത്തതെന്ന് ഷൊവിക്കിന്റെ മൊഴിയില്‍നിന്നു വ്യക്തമാണ്. സുശാന്തിനെ ലഹരിക്ക് അടിമയാക്കിയത് റിയയാണെന്ന് ഇതില്‍നിന്നു വ്യക്തമാകും. മാത്രമല്ല, സുശാന്തിന്റെ പണം ഉപയോഗിച്ചാണ് തനിക്കാവശ്യമുള്ള ലഹരിമരുന്നും കുടുംബത്തിന്റെ മറ്റാവശ്യങ്ങളും റിയ നിര്‍വ്വഹിച്ചതെന്നും ആരോപണമുണ്ട്. റിയ വന്നതിനു ശേഷം കുടുംബവുമായി സുശാന്തിനെ അകറ്റിയെന്നും ആരോപണം ഉണ്ട്. – അദ്ദേഹം പ്രതികരിച്ചു.

RANDOM NEWS

കടുത്ത എതിര്‍പ്പിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി; ബില്‍ കീറിയെറിഞ്ഞു, കുത്തിയിരുന്ന് പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ …