Thursday , January 28 2021
Breaking News

സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ ഒടയംചാല്‍ ചെന്തളത്തെ ബിജു-സെലീന ദമ്പതികളുടെ മകന്‍ അഭിജിത്ത് (18) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്തെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട്ട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുകയാണ്. ഒരു സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ആര്‍ജ ഏക സഹോദരിയാണ്.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …