Thursday , September 20 2018
Breaking News
Arrest

സൂരംബയലിലെ അക്രമം; അറസ്റ്റിലായ ബി.ജെ.പി.പ്രവര്‍ത്തകന്‍ റിമാന്റില്‍

സൂരംബയല്‍: സൂരംബയലില്‍ സി.പി.എം അധീനതയിലുള്ള ക്ലബ്ബ് അടിച്ചു തകര്‍ക്കുകയും രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റിലായി.
സൂരംബയലിലെ അഭിഷേക് എന്ന അഭി(29)യെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മനോഹരന്‍, സുനില്‍ എന്നിവരെ അഭിഷേകിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും അതിന് ശേഷം സൂരംബയലില്‍ സി.പി.എമ്മിന്റെ കീഴിലുള്ള കൈരളി ക്ലബ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കേസില്‍ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

RANDOM NEWS

Food

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നഗരസഭാപരിധിയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ …