Saturday , August 15 2020
Breaking News

സൂറത്കല്‍ എം എല്‍ എ യ്ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കോവിഡ്

മംഗ്‌ളൂരു: സൂറത്കല്‍ എം എല്‍ എ ഡോ. വൈ ഭര്തഷെട്ടിക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കോവിഡ്-19 ബാധിച്ചു. എം എല്‍ എ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമചന്ദ്ര ബയാറി, താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജയ് ഭണ്ഡാരി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരോടൊപ്പം വിവിധ യോഗങ്ങളിലും മറ്റും പങ്കെടുത്ത ഒട്ടേറെ പ്രമുഖര്‍ നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയാണ്. ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, നളിന്‍കുമാര്‍ കട്ടില്‍ എം പി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …