Wednesday , August 5 2020
Breaking News

സ്പ്രിംക്ലര്‍ ഇടപാടിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. അസാധാരണ സാഹചര്യത്തില്‍ ഉണ്ടാക്കിയ കരാറാണിത്. സാധാരണ നില പുനഃസ്ഥാപിച്ചശേഷം പരിശോധന ആവശ്യമുള്ള കാര്യങ്ങളില്‍ പരിശോധന നടത്താന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷക്കണക്കിനു പേരെ വൈറസ് ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ വിവര ശേഖരണത്തിന് ഐടി വകുപ്പിനുള്ള സംവിധാനങ്ങള്‍ മാതത്രം പോര എന്ന വിലയിരുത്തലുണ്ടായി. തുടര്‍ന്നാണ് ആറു മാസത്തെ സൗജന്യം സേവനം വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായത്. പ്രത്യേക സാഹചര്യങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. സാധാരണ നില പുനഃസ്ഥാപിച്ചശേഷം അതേക്കുറിച്ച് പരിശോധിക്കാന്‍ പാര്‍ട്ടി തയ്യാറാണ്..

വിവരച്ചോര്‍ച്ച സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടാണുള്ളത്. സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും താനും കഴിഞ്ഞ ദിവസം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇനിയും ചര്‍ച്ച നടത്തും. സിപിഐയും സിപിഎമ്മും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സഹോദര പാര്‍ട്ടികളാണ്. കാനവും താനും നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ട്.

കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം ഉണ്ടാകുുമോയെന്ന ഭയമാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ ഒരു തെളിവും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഉപകഥ ഉണ്ടാക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്.

ചില മാധ്യമങ്ങളും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോയ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യങ്ങള്‍ പരിശോധിക്കാന്‍ അവര്‍ തയ്യാറാകണം. രാഷ്ട്രീയ വിമര്‍ശങ്ങള്‍ പാര്‍ട്ടി രാഷ്ട്രീയമായി നേരിടും. പ്രചാരവേലകള്‍ നേരിടുന്നതിന് പാര്‍ട്ടിയെ സജ്ജമാക്കും. ഒറ്റക്കെട്ടായി പ്രവര്‍ത്തനങ്ങളില്‍
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ട സമയത്താണ് പ്രതിപക്ഷം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് അദ്ദേഹത്തിനെതിരെ ചാരക്കേസ് ആരോപണം ഉയര്‍ന്നത്. ഇന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാണ് അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. സമാനമായ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെയും ഉന്നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേനത്തില്‍ ആരോപിച്ചു..

RANDOM NEWS

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 91 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …