Wednesday , August 5 2020
Breaking News

സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: വിവാദമായ സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല ?ഹൈക്കോടതിയെ സമീപിച്ചു. ഇതിനകം വിവരങ്ങള്‍ ശേഖരിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംക്ലര്‍ സിഇഒ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുവരെ സ്പ്രിംക്ലറില്‍ വ്യക്തിവിവരങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ട ആളുകള്‍ക്കുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി, ഐടി സെക്രട്ടറി എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇടപാടില്‍ 200 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് നേരത്തേ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരേ നിയമനടപടിയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. സ്പ്രിംക്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് ?ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍
സമര്‍പ്പിച്ചു. വിഷയത്തില്‍ മറ്റു മൂന്നു കേസുകള്‍ കൂടി ?ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം ?ഈ ഹര്‍ജികള്‍ പരിഗണിക്കവേ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

RANDOM NEWS

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും …