Friday , October 23 2020
Breaking News

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍

ദുബൈ : നയതന്ത്ര ബാഗേജില്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് (36) ദുബൈ പോലീസിന്റെ കസ്റ്റഡിയില്‍. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിര്‍മ്മാണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ ഐ എ ചുമത്തിയിരിക്കുന്നത്.

ഫൈസലിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച കാര്യം ഇന്ത്യന്‍ എംബസി യു എ ഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഫൈസലിന് യു എ ഇ യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നപ്പോള്‍ അതു നിഷേധിച്ച്‌കൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു.

എന്നാല്‍ ഇയാള്‍ തന്നെയെന്ന് പ്രതിയെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബൈ റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്.

RANDOM NEWS

കരിപ്പൂര്‍ വിമാനപകടം : ഞെട്ടലില്‍ പ്രവാസലോകം

ദുബായ് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍നിന്ന് ഉച്ചയ്ക്ക് …