Wednesday , September 30 2020
Breaking News

സ്വര്‍ണ്ണമാലയും മൊബൈലും തട്ടിപ്പറിച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം തടവ്

കാസര്‍കോട് : ഭീഷണിപ്പെടുത്തി രണ്ടുപേരില്‍ നി്ന്നും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴുയം ചീഫ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു.പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവനുഭവിക്കണം. നായന്മാര്‍മൂല പടിഞ്ഞാറേമൂലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് അര്‍ഷാദിനെ (29)യാണ് കോടതി ശിക്ഷിച്ചത്.

2018 ജുലൈ 10നു കാസര്‍കോട് ദിനേശ് ഭവന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ വെച്ച് മജക്കാറിലെ ദേവദാസിന്റെ ഒരുപവന്‍ സ്വര്‍ണ്ണമാലയും ദാമോദരന്റെ 2000 രൂപ വിലമതിക്കുന്ന ഫോണും 2100 രൂപയും തട്ടിപ്പറിച്ചുവെന്നാണ് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …