Sunday , September 23 2018
Breaking News
Supremcourt

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ല: സുപ്രീംകോടതി

ന്യൂദെല്‍ഹി: സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചിന്റേതാണ് നടപടി. നാലു ജഡ്ജിമാര്‍ പ്രത്യേകം പ്രത്യേകമായാണ് വിധി പറഞ്ഞതെങ്കിലും വിധിയില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെന്നു ചീഫ് ജസ്റ്റിസ് വിധി പ്രസ്താവനയില്‍ പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണ്. അത് സ്വാതന്ത്ര്യമാണ്. സ്വവര്‍ഗ്ഗ ലൈംഗികതയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അതിനെ എതിര്‍ക്കുന്നവര്‍ക്കും ഒരേ അവകാശം മാത്രമേയുള്ളൂ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ രതിയെ കുറ്റകൃത്യമായി കാണാന്‍ കഴിയില്ല. വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാന്‍ സമൂഹം പക്വത ആര്‍ജ്ജിച്ചിരിക്കുന്നു സുപ്രീം കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.157 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള നിയമം കൊണ്ടുവന്നത്. പ്രസ്തുത നിയമം റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി ചരിത്രപരമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അമേരിക്ക അടക്കമുള്ള 23 രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ രതി നേരത്തെ നിയമവിധേയമാക്കിയിരുന്നു.

RANDOM NEWS

Dubai

ഇന്ത്യയും പാകിസ്താനും മുഖാമുഖം; ദുബായ് ആവേശത്തില്‍

ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകരില്‍ ആവേശമുണ്ടാക്കുന്നതാണ്. എവിടെ കളിച്ചാലും ഈ കളി കാണാന്‍ ആരാധകരുണ്ടാകും. …