Tuesday , April 23 2019
Breaking News
Arrested

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആദൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവിനെ ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടി പെരാലിലെ മുഹമ്മദ് മുനീര്‍(28)ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ആദൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് അറസ്റ്റ്. എക്‌സൈസ് സംഘം വാഹന പരിശോധന നടത്തവെ സംശയം തോന്നി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവന്‍, സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ. രവീന്ദ്രന്‍, കെ.കെ. അബ്ദുല്‍ സലാം, മുഹമ്മദ് കബീര്‍, ജനാര്‍ദ്ദനന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RANDOM NEWS

---

43 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു …