Tuesday , July 7 2020
Breaking News

സ്‌കൂട്ടറില്‍ 17.28 ലിറ്റര്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തടുക്ക : എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ കര്‍ണാടകമദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു. ബന്തടുക്ക കക്കച്ചാലിലെ സച്ചിന്‍ (20) ആണ് അഡൂര്‍-ബന്തടുക്ക റോഡില്‍ ചീനാടിയില്‍ വെച്ച് ചൊവ്വാഴ്ച അറസ്റ്റിലായത്. 17.28 ലിറ്റര്‍ മദ്യവും കടത്താനുപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.

എക്‌സൈസ് ബദിയടുക്ക റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.സമീര്‍, പ്രിവന്റീവ് ഓഫീസര്‍ വിനയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, ജനാര്‍ദ്ദന, വനംവകുപ്പ് ബന്തടുക്ക സെക്ഷന്‍ ഓഫീസര്‍ ആര്‍.ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ധനഞ്ജയന്‍, വാച്ചര്‍മാരായ ചന്ദ്രന്‍, നാരായണന്‍, ഡ്രൈവര്‍ ബിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …