Tuesday , April 7 2020
Breaking News

സ്‌കൂട്ടറും ഓമ്‌നി വാനും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു ; സുഹൃത്തിന് പരിക്ക്

ബന്തിയോട് : സ്‌കൂട്ടറും ഓമ്‌നി വാനും കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിനു പരിക്കേറ്റു. ഷിറിബാഗിലുവിലെ മുഹമ്മദ് സമദ് – താഹിറ ദമ്പതികളുടെ മകനും മംഗ്‌ളൂരു പി എ കോളേജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷാബില്‍ (22) ആണ് മരിച്ചത്. സുഹൃത്ത് ചൂരി സ്വദേശി ഹാഷിമിനെ പരിക്കുകളോടെ മംഗ്ലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മുട്ടം ഗേറ്റിന് സമീപമാണ് അപകടം. ഷാബിലും ഹാഷിമും സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വരികയായിരുന്ന ഓമ്‌നി വാന്‍ പെട്ടെന്ന് ദേശീയപാതയിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയും വാനില്‍ ഇടിക്കുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥികളെ ഉടന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാബലിനെ രക്ഷപ്പെടുത്താനായില്ല. ഷാബിലിന്റെ മരണത്തോടെ കുടുംബത്തിലെ ഏക ആണ്‍തരിയെയാണ് നഷ്ടമായത്. സഹോദരി നവാല്‍.

RANDOM NEWS

ജില്ലയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശത്തുനിന്നു വന്നവര്‍; 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ;10844 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : ജില്ലയില്‍ തിങ്കളാഴ്ച ഒമ്പതുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരീച്ചു. ഇതില്‍ ആറുപേര്‍ വിദേശത്തു നിന്നു വന്നവരാണ്. മൂന്നു പേര്‍ക്ക് …