Saturday , July 4 2020
Breaking News

സ്‌കൂള്‍ കലോത്സവം: മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

കാസര്‍കോട് : അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മികച്ച കവറേജിന് അച്ചടി,ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ക്ക്മികച്ച കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍. ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക്മികച്ച കവറേജ് മികച്ച, സ്‌ക്രീന്‍ഷോട്ട,് ദൃശ്യ മാധ്യമം മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ക്യാമറാമാന്‍, മികച്ച സമഗ്ര കവറേജ്. ശ്രാവ്യ മാധ്യമം മികച്ച കവറേജ് എന്നീ ഇനങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ അവാര്‍ഡിനും വെവ്വേറെ എന്‍ട്രികള്‍ നല്‍കണം. റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍. ഫോട്ടോഗ്രാഫ്, റൗണ്ട് അപ് തുടങ്ങിയവയവയ്ക്കുളള എന്‍ട്രികള്‍ക്ക് അതത് ഇനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേജ് മാത്രം സമര്‍പ്പിച്ചാല്‍ മതി. സമഗ്ര കവറേജ്, ലേ ഔട്ട്, സപ്ലിമെന്റ് (പ്രത്യേക പതിപ്പ്) എന്നീ ഇനങ്ങളിലെ എന്‍ട്രികള്‍ക്കൊപ്പം മുഴുവനോ, പ്രത്യേക ഭാഗമോ ഏതാണ് ഉദ്ദേശിക്കുന്നത് അത് അപേക്ഷയോടോപ്പം ലഭ്യമാക്കണം. പത്ര കട്ടിങ്ങുകളും ദ്യശ്യമാദ്ധ്യമങ്ങളുടെ വീഡിയോ, ഓണ്‍ലൈന്‍ സ്‌ക്രീന്‍ ഷോര്‍ട്ട് പ്രിന്റുകള്‍, ശ്രവ്യമാധ്യമങ്ങളുടെ ശബ്ദലേഖനം എന്നിവ സ്ഥാപന മേധാവികളുടെ ആമുഖ കത്തും അത് ചാനലിന്റെ സ്ലോട്ടു (സമയക്രമം ലഭ്യമാക്കണം) കളില്‍ പ്രദര്‍ശിപ്പിച്ചുവെന്ന സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 10 നകം തപാല്‍ മുഖേനയോ, നേരിട്ടോ തിരുവനന്തപുരം ജഗതിയിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴുപേരും വിദേശത്തു നിന്നും വന്നവര്‍ : 13 പേര്‍ക്ക് രോഗമുക്തി : 6901 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് : വെള്ളിയാഴ്ച (ജൂലൈ മൂന്ന്) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് …