Thursday , December 12 2019
Breaking News

സ്‌കൂള്‍ ബസുകളില്‍ നിന്ന് 6 ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ 17കാരനുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

ഉപ്പള : നയാബസാര്‍ എ ജെ ഐ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസുകളില്‍ നിന്ന് ആറ് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ പതിനേഴുകാരനുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. തെക്കിലിലെ റംസാന്‍ (26), പതിനേഴ്കാരന്‍ എന്നിവരെയാണ് കുമ്പള എസ് ഐ എ സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജനപ്രിയയില്‍ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ സംശയ സാഹചര്യത്തില്‍ ചുവന്ന നിറത്തില്‍ കണ്ട സെന്‍ കാര്‍ പരിശോധിച്ചപ്പോഴാണ് ബാറ്ററികള്‍ കണ്ടെത്തിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റംസാനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബുധനാഴ്ച പുലര്‍ച്ചെ എ ജെ ഐ സ്‌കൂളിലന്റെ ബസുകളില്‍ നിന്ന് മോഷ്ടിച്ച ബാറ്ററികളാണെന്ന് മനസ്സിലായത്. റംസാന്‍ കാസര്‍കോട്ട് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …