Wednesday , August 12 2020
Breaking News

സ്‌ക്രാച്ച് കാര്‍ഡ് വഴി പണം തട്ടിപ്പിനു ശ്രമമെന്ന് പരാതി

കാസര്‍കോട് : സ്‌ക്രാച്ച് കാര്‍ഡ് വഴി പണം തട്ടിപ്പിനു ശ്രമമെന്ന് പരാതി. ഓണ്‍ലൈന്‍ മുഖേന പ്രമുഖ സ്ഥാപനത്തില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ വാങ്ങിയ കാസര്‍കോട് അണങ്കൂരിലെ ഒരു വീട്ടമ്മയ്ക്കാണ് സ്പീഡ് പോസ്റ്റ് വഴി ഈ സ്ഥാപനത്തിന്റെ പേരിലുള്ള സ്‌ക്രാച്ച് കാര്‍ഡ് ലഭിച്ചത്. സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ 950000 രൂപ ആണ് സമ്മാനമായി കണ്ടത്. അഭിഷേക് കുമാര്‍, ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ്, നളിനി രഞ്ജന്‍ അവന്യു, ബസന്റല്ല സാഹ റോഡ് ന്ൂ ആലിപൂര്‍ കൊല്‍ക്കത്ത എന്ന വിലാസമാണ് കാര്‍ഡില്‍

ഇതില്‍ നല്‍കിയ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട്, ലിങ്ക് ചെയ്ത ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഈ നമ്പറില്‍ അയച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്രെ. സമ്മാനം അയച്ചു കിട്ടുന്നതിനുള്ള ചെലവ് മുന്‍കൂര്‍ ആയി അടയ്ക്കണമെന്ന സൂചനയാണ് കത്തിലുള്ളത്. ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കത്തില്‍ പേരുള്ള അഭിഷേക് കുമാര്‍ എന്നാണ് പരിചയപ്പെടുത്തിയത്. വിളിച്ചത് മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ കോട്ടയം സ്വദേശി എന്നു പരിചയപ്പെടുത്തിയ ഫിലിപ്പ്, സന്തോഷ്‌കുമാര്‍ എന്നിവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി. ഒറ്റത്തവണയായി തന്നെ പണം നല്‍കുമെന്നും അക്കൗണ്ട് നമ്പറും ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍ ലഭിച്ചാല്‍ പിന്നീട് തുടര്‍ നടപടികള്‍ അറിയിക്കും എന്നായിരുന്നു മറുപടി.എന്നാല്‍ ഇതേ പേരിലുള്ള സ്ഥാപനത്തിന്റെ സ്ഥിരം സാധനങ്ങള്‍ വാങ്ങുന്ന ഓണ്‍ലൈന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച സ്‌ക്രാച്ച് കാര്‍ഡ് വ്യാജമാണ് എന്ന മറുപടിയാണ് കിട്ടിയതെന്ന് വീട്ടമ്മ പറയുന്നു.
ശ്വരം : പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.530 കിലോ കഞ്ചാവ് പിടികൂടി. പ്രതി മോര്‍ത്താനയിലെ ഹുസൈനെതിരെ പോലീസ് കേസെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ഹൊസങ്കടി മോര്‍ത്തന ഭട്ട്യപദവില്‍ നിന്നും ചൊവ്വാഴ്ചയാണ് സംഭവം. കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുന്നതിനിടെ അമിത വേഗതയില്‍ ഓടിച്ചു പോയ കാറിനെ പി്‌നതുടരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനായി പോലീസ് എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് 5 പാക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തിയത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജന്‍ ചെറുവത്തൂര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജോ ജോസഫ്, പ്രജില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ചേശ്വരം എസ് ഐ എ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമെത്തി വാഹന രേഖകള്‍ പരിശോധിച്ചതിനു ശേഷം പ്രതിയെ തിരിച്ചറിയുകയായിരുന്നു.

RANDOM NEWS

ബിജെപി കാസര്‍ഗോഡ് ജില്ല വര്‍ച്വല്‍ റാലി 16 ന്

കാസര്‍കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ സമരപ്രഖ്യാപന വെര്‍ച്വല്‍ …