Sunday , April 5 2020
Breaking News

സൗദിയില്‍ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തുന്നു

റിയാദ്: സൗദി അറേബ്യ ശനിയാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസുകള്‍, ട്രെയിന്‍, ടാക്‌സികള്‍ എന്നിവ സര്‍വീസ് നടത്തില്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം..

രണ്ടാഴ്ചത്തേക്കാണ് സൗദി അറേബ്യാ പൊതുഗതാഗതം നിര്‍ത്തുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ സൗദി അറേബ്യാ നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്.. സൗദിയില്‍ ഇതുവരെ 274 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരികീരിച്ചിട്ടുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല..

RANDOM NEWS

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാര്‍ച്ച് …