Saturday , February 22 2020
Breaking News

ഹണിട്രാപ്പ് കേസിലെ പ്രതി പോലീസ് പിടികൂടാനെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമം; ചികിത്സയ്ക്കു ശേഷം അറസ്റ്റില്‍

കാസര്‍കോട് : ഹണിട്രാപ്പ് കേസില്‍ പോലീസ് പിടികൂടാനെത്തിയപ്പോള്‍ പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിക്കൊപ്പം നിര്‍ത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അണങ്കൂരിലെ ഷഹബാസ് (23)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മുറിയില്‍ വെച്ച് വ്യാപാരിടെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ഷഹബാസിനെ അന്വേഷിച്ച് പോലീസ് പലതവണ എത്തിയിരുന്നു. എന്നാല്‍ പിടികൂടാനായില്ല. വെള്ളിയാഴ്ച രാവിലെ എസ് ഐ പി നളിനാക്ഷന്, സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ ഷഹബാസിന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. അതിനിടെ ഷഹബാസ് ആത്മഹത്യാ ഭീഷണി മുഴക്കി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഷഹബാസിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഷഹബാസ് അപകടനില തരണം ചെയ്തു. ചികിത്സക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

RANDOM NEWS

വേനല്‍ക്കാലരോഗങ്ങള്‍ : ജാഗ്രത നിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ്

കാസര്‍കോട് : സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ് …