Wednesday , June 3 2020
Breaking News

ഹൃദയശസ്ത്രക്രിയക്ക് വിധേയനായ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

ബദിയഡുക്ക : ഹൃദയശസ്ത്രക്രിയക്ക് വിധേയനായ പഞ്ചായത്ത് സെക്രട്ടറി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി പുല്ലൂര്‍ പൊള്ളക്കട പ്രണവത്തില്‍ എ ദാമോദരന്‍ (52) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പു വീട്ടില്‍ വെച്ച് ദാമോദരന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ ദാമോദരനെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കി. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മരണം സംഭവിച്ചത്. ദാമോദരന്‍ പത്തൊമ്പതാമത്തെ വയസിലാണ് സര്‍വ്വീസില്‍ കയറിയത്. പുല്ലൂര്‍-പെരിയ, കള്ളാര്‍, അജാനൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളില്‍ ജൂനിയര്‍ സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ബെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയായത്. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായി പരേതനായ രാഘവന്റെ മകനാണ്. മാതാവ് : പരേതയായ നാരായണി. ഭാര്യ. ലീന (പി ഡബ്ല്യുഡി ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റോഡ് സെക്ഷന്‍ സബ്ഡിവിഷന്‍ കാസര്‍കോട്). മക്കള്‍ : ദിവ്യലക്ഷ്മി (ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി പെരിയ എന്‍ എന്‍ കോളേജ്), ശ്രീഹരി (പത്താംതരം വിദ്യാര്‍ത്ഥി വെള്ളിക്കോത്ത് സ്‌കൂള്‍).

RANDOM NEWS

ലോക് ഡൗണില്‍ ഏകനായി കുഴിച്ച കിണറ്റില്‍ വെള്ളം കണ്ടു

പെരിയ: ലോക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ വെറുതെയിരിന്ന് സമയം പാഴാക്കിയപ്പോള്‍ തന്റെ ‘ഭാര്യയുടെ മനസ്സിലുദിച്ച ആശയം സ്വപ്രയത്‌നനത്തിലൂടെ സഫലീകരിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് രാവണീശ്വരം …