Saturday , January 18 2020
Breaking News

ഹൃദയാഘാതത്തെ തുടര്‍ന്ന് പോസ്റ്റുമാന്‍ മരിച്ചു

ബെള്ളൂര്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് പോസ്റ്റുമാന്‍ മരിച്ചു. നെട്ടണിഗെ പോസ്റ്റാഫിസിലെ പോസ്റ്റുമോന്‍ മുച്ചിറകജെ സ്വദേശി കോരന്‍ (56)ആണ്മരിച്ചത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയ കോരന് ദേഹാസ്വസ്ഥ്യമുണ്ടാകുകയും കാസര്‍കോട് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയുമായിരുന്നു. പരേതരായ കുഞ്ഞിക്കണ്ണന്‍ -ഇച്ചിര ദമ്പതികളുടെ മകനാണ്. ബെള്ളൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറായ ഉഷയാണ് ഭാര്യ. മക്കള്‍ : നിഷാന്ത്, ശ്രീലത. മരുമക്കള്‍ : സി വി അനീഷ്, സീമ. സഹോദരങ്ങള്‍ : കുഞ്ഞിരാമന്‍, തമ്പായി, ശാന്തകുമാരി

RANDOM NEWS

വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു

തളിപ്പറമ്പ് : വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് …