Wednesday , July 8 2020
Breaking News

ഹെലികോപ്ടര്‍ യാത്ര ദുരൂഹം; മുന്‍ ചീഫ് സെക്രട്ടറിക്കെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയും ഡിജിപിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്ടര്‍ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഈ യാത്രയ്ക്ക് പിന്നാലെ പമ്പത്രിവേണിയില്‍ അടിഞ്ഞുകൂടിയ
കോടിക്കണക്കിന് രൂപയുടെ മണല്‍ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മാലിന്യം നീക്കാനെന്ന പേരില്‍ സിപിഎം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയത്. ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പമ്പ ത്രിവേണിയില്‍ കെട്ടിടക്കിടക്കുന്നത്. സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ദുരൂഹമായ സാഹചര്യത്തില്‍ പൊതുമേഖ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വനം മന്ത്രി പറഞ്ഞത് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നാണ്. വനം മേഖലയിലെ നടപടി ക്രമങ്ങള്‍ പാലിക്കാതെ മഴക്കാലം എത്തിയതോടെ ദുരന്ത നിവാരണ വകുപ്പിനെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ അവ്യക്തതയും ദുരൂഹതയുണ്ട്. വനസംരക്ഷണ നിയമ പ്രകാരം വനസ്വത്തായി കണക്കാക്കപ്പെടുന്ന മണലും മണ്ണും നീക്കം ചെയ്യാനല്ലാതെ വില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

RANDOM NEWS

സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ; പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്

തിരുവനന്തപുരം: ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന …