Wednesday , August 12 2020
Breaking News

ഹോം ക്വാറന്റൈന്‍ ലംഘനം ഒരാള്‍ക്കെതിരെ കേസെടുത്തു

കുറ്റിക്കോല്‍ : ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത ഒരാള്‍ക്കെതിരെ കേസെടുത്തു. ബന്തഡുക്ക മാണിമൂലയിലെ ശ്രീധരന്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സുള്ള്യയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിലെത്തിയപ്പോള്‍ ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നത് ശ്രദ്ധയില്‍പെട്ട പോലീസ് ബന്തടുക്ക ടോണില്‍ നിന്ന് ഇദ്ദേഹത്തെ പിടികൂടി കേസെടുത്ത് സ്ഥാപന ക്വാറന്റൈനിലേക്ക് മാറ്റിയെന്ന് കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …