Saturday , April 20 2019
Breaking News

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

Foodനീലേശ്വരം: നഗരസഭാപരിധിയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്ന് പഴകിയതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്.

ഹോട്ടല്‍ രാംസണ്‍സ്, ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍, അഞ്ജു ഹോട്ടല്‍ പള്ളിക്കര, വസന്തവിഹാര്‍ ഡീലക്‌സ്, കുഞ്ഞിക്കണ്ണന്‍ ടീഷോപ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ ചിക്കന്‍ഫ്രൈ, മത്സ്യം, പാലുത്പന്നങ്ങള്‍, കോളിഫ്‌ളവര്‍, ചപ്പാത്തി തുടങ്ങിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.നാരായണിയുടെ നേതൃത്വത്തില്‍ ജെ.എച്ച്.ഐ.മാരായ ടി.വി.രാജന്‍, ഇ.രൂപേഷ്, പി.പി.സ്മിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. തുടര്‍പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

RANDOM NEWS

Kottikalasham

കൊട്ടിക്കലാശത്തിന് നീലേശ്വരത്ത് ബൈക്ക് റാലി വേണ്ടെന്ന് തീരുമാനം

നീലേശ്വരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനദിവസമായ 21-ന് നീലേശ്വരത്ത് നടക്കുന്ന കൊട്ടിക്കലാശത്തില്‍ ബൈക്ക് റാലി, ബൈക്ക് റേസ് എന്നിവയും തുറന്ന …