Wednesday , December 2 2020
Breaking News

13കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : 13കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ പ്രസാദ് – അശ്വതി ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് പ്രസാദിനെയാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം നടക്കുമ്പോള്‍ മാതാവും സഹോദരിയും വീടിന് പുറത്തായിരുന്നു. അല്‍പസമയം കഴിഞ്ഞ് നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെ പിതാവിന്റെ കാസര്‍കോട്ടെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി കരഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതു കാര്യമാക്കിയിരുന്നില്ല. മറ്റു ഒരു കാരണവും ഇല്ലെന്നാണ് ബന്ധുക്കള്‍ സൂചിപ്പിക്കുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RANDOM NEWS

വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് ഒന്നരവയസുകാരിയുടെ മരണം ; നാടിന്റെ നൊമ്പരമായി

കാഞ്ഞങ്ങാട് : കുട്ടികളോടൊപ്പം വീടിന്റെ ഒന്നാം നിലയില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ് ഒന്നരവയസുകാരി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബളാംതോടി …