Monday , February 17 2020
Breaking News

1600 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കലില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടത്തിയ പരിശോധനയില്‍ ബേക്കല്‍ പോലീസ് 1600 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാലിലെ സയ്യിദ് ശിഹാബുദ്ദിന്‍ (32), പള്ളിക്കര ചിറമ്മലിലെ ഗംഗാധരന്‍ (48), ബേക്കല്‍ താഴെതൊട്ടിയിലെ മൊയ്തു (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിഹാബുദ്ിനെയും ഗംഗാധരനെയും 1300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കല്‍ രാമപുരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. മംഗ്‌ളൂരുവില്‍ നിന്നും ശിഹാബുദ്ദിന്‍ എത്തിയ പാന്‍ ഉല്‍പന്നങ്ങള്‍ ബുധനാഴ്ച വൈകിട്ട് ഗംഗാധരന് കൈമാറുന്നതിനിടെയാണ് ബേക്കല്‍ എസ് ഐ അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

300 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി വ്യാഴാഴ്ച രാവിലെ ബേക്കലില്‍ വെച്ചാണ് മൊയ്തുവിനെ പിടികൂടിയത്.

RANDOM NEWS

കൃപേഷ് – ശരത്‌ലാല്‍ വേര്‍പാടിന് ഒരാണ്ട്. ജ്വലിക്കുന്ന ഓര്‍മ്മകളുമായി പുഷ്പാര്‍ച്ചന

പെരിയ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്‌ലാലും കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായി. ഇരുവരുടെയും ജ്വലിക്കുന്ന ഓര്‍മ്മകളില്‍ രാവിലെ …