Saturday , August 15 2020
Breaking News

2022 ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം തയ്യാറായി; നവംബര്‍ 21ന് തുടങ്ങും, ദിവസം നാല് മത്സരം

ദോഹ: 2022 ലെ ഖത്തര്‍ ലോകകപ്പിന്റെ കിക്ക് ഓഫ് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തര്‍ സുപ്രീംകമ്മിറ്റിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. നവംബര്‍ 21നാണ് ആദ്യ മത്സരം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.

ഫൈനല്‍ 80,000 സീറ്റുകളുള്ള ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 18ന് നടക്കും. ഉദ്ഘാടന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കും. ദിവസം നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ 12 ദിവസങ്ങളായി നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി 10ന് അവസാന മത്സരം തുടങ്ങും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പ്രീ ക്വാര്‍ട്ടര്‍ തുടങ്ങും. രണ്ടു മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ക്വാര്‍ട്ടര്‍ തുടങ്ങും.

RANDOM NEWS

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ കസ്റ്റഡിയില്‍

ദുബൈ : നയതന്ത്ര ബാഗേജില്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ …