Saturday , February 22 2020
Breaking News

450 രൂപയ്ക്ക് 4 മണിക്കൂറില്‍ കാസര്‍കോട് -തിരുവനന്തപുരം യാത്ര; ഉടന്‍ നിര്‍മാണം

തിരുവനന്തപുരം : 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും. മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി ആകാശ സര്‍വേ പൂര്‍ത്തിയായി. ചില രാജ്യാന്തര ഏജന്‍സികള്‍ ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍വീസ് റോഡുകളും അഞ്ച് ടൗണ്‍ഷിപ്പുകളും ഉണ്ടാകും.
മെട്രോ വിപുലീകരണവും ബജറ്റില്‍ പ്രഖ്യാപിച്ചു. മെട്രോ പേട്ട-തൃപ്പൂണിത്തുറ, സ്റ്റേഡിയം- ഇന്‍ഫോ പാര്‍ക്ക് പാതകള്‍ ഈ വര്‍ഷം തന്നെയുണ്ടാകും. 3025 കോടി രൂപയാണ് ചെലവ്. 682 കോടി ചെലവില്‍ 77 കിലോമീറ്റര്‍ ജലപാതയും പ്രഖ്യാപിച്ചു.

RANDOM NEWS

അപടകസാധ്യതാ മേഖലകളില്‍ ടീ വെന്‍ഡിംഗ്, കോഫിവെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ കൈകോര്‍ക്കാം

കാസര്‍കോട് : ദേശീയ പാത 66, കെ.എസ്.ടി.പി റോഡുകളില്‍ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദ്ദേശിച്ച 15 അപടകസാധ്യതാ മേഖലകളില്‍ 201618 …