Wednesday , June 3 2020
Breaking News

70 മുതഅല്ലിംകള്‍ക്ക് പെരുന്നാള്‍ ആശ്വാസ ഫണ്ട് കൈമാറി മധൂര്‍ സര്‍ക്കിള്‍ സുന്നി സെന്റര്‍ സാന്ത്വനം

ഉളിയത്തടുക്ക: മധൂര്‍ സര്‍ക്കിള്‍ പരിധിയിലെ 70 മുതഅല്ലികളെ ചേര്‍ത്ത് പിടിച്ച് മധൂര്‍ സര്‍ക്കില്‍ സുന്നി സെന്റര്‍ സാന്ത്വനം പ്രവര്‍ത്തകര്‍. വിവിധ മതസ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സാന്ത്വനത്തിന്റെ സമാശ്വാസം ലഭിച്ചത്..

കിതാബ് വാങ്ങുന്നതിനും മറ്റുമുള്ള ചെലവുകള്‍ പള്ളികള്‍ കേന്ദീകരിച്ചാണ് മത വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയിരുന്നത്. കോവിഡ് മൂലം പള്ളികള്‍ അടഞ്ഞതോടെ മത പ്രഭാഷണവും മറ്റും മുടങ്ങിയതിനാല്‍ അസരം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തോതില്‍ സഹായമെത്തിക്കാനാണ് മധൂര്‍ സര്‍ക്കിള്‍ സാന്ത്വനം പദ്ധതി നടപ്പിലാക്കിയത്.

യൂണിറ്റുകളിലൂടെ അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കും. സഹായ വിതരണത്തിന്റെ ഉദ്ഘാടനം പയോട്ട യൂണിറ്റ് പ്രതിനിധികള്‍ക്കു നല്‍കി ഇത്തിഹാദ് മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.

എ എം മഹമൂദ് മുട്ടത്തൊടി, ഇബ്രാഹീം സഖാഫി പയോട്ട, അബ്ദുല്‍ റഹ്മാന്‍ ബദര്‍ നഗര്‍, അബ്ദുല്‍ കാദിര്‍ പയോട്ട, മുനീര്‍ സഅദി നെല്ലിക്കുന്ന്, കരീം പയോട്ട, അലി പയോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

ലോക് ഡൗണില്‍ ഏകനായി കുഴിച്ച കിണറ്റില്‍ വെള്ളം കണ്ടു

പെരിയ: ലോക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ വെറുതെയിരിന്ന് സമയം പാഴാക്കിയപ്പോള്‍ തന്റെ ‘ഭാര്യയുടെ മനസ്സിലുദിച്ച ആശയം സ്വപ്രയത്‌നനത്തിലൂടെ സഫലീകരിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് രാവണീശ്വരം …