Saturday , February 29 2020
Breaking News

നിര്‍മാണ മേഖലയിലെ പ്രതിസന്ധി ഭരണകൂടത്തിന്റെ സൃഷ്ടി: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി സര്‍ക്കാറുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സൃഷ്ടിയാണെന്ന് എസ്.ടി.യു.ദേശീയ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ കുറ്റപ്പെടുത്തി.നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) ജില്ലാ നേതൃയോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ സി.എ.ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ജില്ലാ ജന.സെക്രട്ടറി ശരീഫ് കൊടവഞ്ചി മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അശ്‌റഫ് എടനീര്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
തൊഴിലാളികളെ ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നതിന് പരിപാടികള്‍ ആവിഷ്‌കരിച്ചു.ബി.പി.മുഹമ്മദ്,
പി.ഐ.എ.ലത്തീഫ്, എല്‍.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്, യൂസഫ് പാച്ചാണി, അബ്ദുറഹ്മാന്‍ കടമ്പള, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, എ.എച്ച്.മുഹമ്മദ് ആദൂര്‍, ഹനീഫ ചെങ്കള, ഷാഫി പള്ളത്തടുക്ക, ശിഹാബ് റഹ്മാനിയ നഗര്‍, ടി.എസ്.സൈനുദ്ധീന്‍, ബി.കെ.ഹംസ ആലൂര്‍, ഗഫൂര്‍ പച്ചമ്പള, ശംസു തളങ്കര, സൈദു കമ്പാര്‍, ഇസ്മയില്‍ കൊറ്റുമ്പ, ഇബ്രാഹിം ബംബ്രാണ, ഉസ്മാന്‍ കല്ലങ്കൈ, ഇബ്രാഹിം നാരമ്പാടി, പി.മുഹമ്മദ്, എന്‍.ഇബ്രാഹിം, മുഹമ്മദ് ബാഡൂര്‍, ഇബ്രാഹിം ധര്‍മ്മനഗര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, ഹനീഫ കൊല്ലമ്പാടി, ഇബ്രാഹിം പൊവ്വല്‍ പ്രസംഗിച്ചു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …