Sunday , December 16 2018
Breaking News
----------

വിദ്യാര്‍ഥി രാഷ്ട്രീയം: നിയമനിര്‍മാണം നടത്തണമെന്ന് ആന്റണി

ന്യൂഡല്‍ഹി: കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

വിദ്യാലയങ്ങളില്‍ രാഷ്ട്രീയസമരം വേണ്ടെന്ന് ഹൈക്കേടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പരാമര്‍ശം.

വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടിതി ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരും രംഗത്തെത്തി. കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ അച്യുതാനന്ദന്‍ കോടതിവിധിക്കെതിരെ തുടര്‍നടപടി
സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി ഉത്തരവ് യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിച്ചു.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …