Tuesday , September 24 2019
Breaking News
Aadai

പെണ്ണുടലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം; ആടൈ റിവ്യു

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന അമല പോള്‍ ചിത്രം ‘ആടൈ’ തിയറ്ററുകളിലെത്തിയത് പ്രഖ്യാപിച്ചതിലും ഒരു ദിവസം വൈകിയാണെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസു പറയും, ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന്! അമല പോള്‍ എന്നഅഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആടൈയിലെ കാമിനി. ക്യാമറയ്ക്കു മുന്‍പില്‍ ഒരു നടി നഗ്‌നയായി അഭിനയിക്കുന്നത് ചൂടന്‍ രംഗങ്ങള്‍ക്കു വേണ്ടിയാകുമെന്ന മുന്‍ധാരണകളെ കാമിനി എന്ന കഥാപാത്രത്തിലൂടെ അമല പോള്‍ തിരുത്തി എഴുതുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യുന്നഅടിമുടി ത്രില്ലര്‍ സിനിമയാണ് ആടൈ..

പ്രമേയം

മാധ്യമപ്രവര്‍ത്തകയാണ് കാമിനി. എന്നാല്‍ വാര്‍ത്തകളോടല്ല കാമിനിയുടെ ഇഷ്ടം. ജോലി ചെയ്യുന്നത് വാര്‍ത്താചാനലില്‍ ആണെങ്കിലും ആളുകളെ പറ്റിക്കുന്ന ഒരു പരിപാടിയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് കാമിനി. ആളുകളെ പറ്റിക്കുന്ന ഒരു പരിപാടിയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് കാമിനി. ആളുകളെ പേടിപ്പിക്കുന്നതിലും പറ്റിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കാമിനിയെ സഹപ്രവര്‍ത്തകര്‍ പോലും പരാമര്‍ശിക്കുന്നത് ‘സാഡിസ്റ്റ്’ എന്ന വാക്ക് ഉപയോഗിച്ചാണ്. കാമിനി ജോലി ചെയ്യുന്ന ചാനല്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറുന്ന ദിവസമാണ് സിനിമയുടെ കഥ തുടങ്ങുന്നത്.

ആളുകളെ പറ്റിച്ചു നടക്കുന്നതുപോലെ എളുപ്പമല്ല ലൈവ് ആയി വാര്‍ത്ത വായിക്കാന്‍ എന്ന സഹപ്രവര്‍ത്തകയുടെ പരമാര്‍ശം കാമിനി വെല്ലുവിളിയായി ഏറ്റെടുക്കുന്നതു. തെറ്റുവരുത്താതെ വാര്‍ത്ത വായിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ വിവസ്ത്രയായും വാര്‍ത്ത വായിക്കുമെന്ന് കാമിനി പഖ്യാപിക്കുന്നു. ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കപ്പെട്ട ഓഫീസ് കെട്ടിടത്തില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കാമിനിയും സുഹൃത്തുക്കളും തീരുമാനിക്കുന്നത്. എന്നാല്‍ ആ ആഘോഷരാത്രിക്കു ശേഷം കാമിനി കണ്ണുതുറക്കുന്നത് ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളിലേക്കാണ്. ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തില്‍ പൂര്‍ണനഗ്നയായി കാമിനി അകപ്പെടുന്നതോടെ സിനിമ ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നു.
രാഷ്ട്രീയം പറയുന്ന ത്രില്ലര്‍

ദളിത് സ്ത്രീകള്‍ക്ക് മുലക്കരം ചുമത്തുകയും അവര്‍ മാറു മറയ്ക്കുന്നത് എതിര്‍ക്കുകയും ചെയ്ത മേലാളന്മാര്‍ക്ക് മുല അറുത്തു നല്‍കി പ്രതിഷേധിച്ച നങ്ങേലിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. നങ്ങേലിയുടെ കഥയില്‍ നിന്ന് കാമിനിയുടെ ആഘോഷജീവിതത്തിലേക്ക് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നു. കാമിനിയുടെ ഉന്മാദങ്ങളാണ് സിനിമയുടെ ആദ്യപകുതി.
തു വസ്ത്രവും ധരിക്കാന്‍ ഒരാള്‍ക്കു സ്വാതന്ത്ര്യം ഉള്ളതുപോലെ, അതു വേണ്ടെന്നു വയ്ക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിക്കുന്ന കാമിനി സ്ത്രീത്വത്തിന് കല്‍പിച്ചു നല്‍കിയിരിക്കുന്ന വാര്‍പ്പുമാതൃകകളെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ വിവസ്ത്രയാക്കപ്പെട്ട് ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തില്‍ അകപ്പെടുന്നതോടെ വിവസ്ത്രയാക്കപ്പെടുന്നതിലെ ഭീകരത കാമിനി തിരിച്ചറിയുന്നു.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …