Wednesday , June 19 2019
Breaking News
Abdullakutti

അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം : മോദി അനുകൂല പ്രസ്താവന നടത്തുകയും വി എം സുധീരനെയടക്കം വിമര്‍ശിക്കുകയും ചെയ്ത എ പി അബ്ദുലല്ക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി അബ്ദുല്ലക്കുട്ടി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നിന്ന് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയാണ് ചെയ്തത്. സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു. മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

മോദി അനുകൂല ഫേസ്ബുക്ക് പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി എ പി അബ്ദുല്ലക്കുട്ടി കെ പി സി സി ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ പി സി സി യുടെ നടപടി.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …