Friday , July 20 2018
Breaking News
Abhimanue

അഭിമന്യുവിനെ കുത്തിയത് കറുത്ത ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞ ആള്‍

കൊച്ചി: അഭിമന്യു വധക്കേസില്‍ പോലീസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു. അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നതായും 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നതായും 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

അക്രമി സംഘത്തില്‍ മുഹമ്മദെന്ന് പേരുള്ള രണ്ട് പേരുണ്ട്. ഇതിലൊരാളാണ് അഭിമന്യുവിനെ കുത്തിയത്. ഇത് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ്. രണ്ടുതവണയാണ് അക്രമിസംഘം ക്യാമ്പസ് പരിസരത്തെത്തിയത്. തര്‍ക്കം തുടങ്ങിയ സമയം ആറംഗ സംഘമാണ് ആദ്യമെത്തിയത്. ഇതിന് ശേഷമാണ് മറ്റുള്ളവര്‍ എത്തിയത്. ഇവര്‍ ക്യാമ്പസിനകത്ത് കയറണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എസ്ഡിപിഐ ഓഫീസില്‍ പോലീസ് പരിശോധന നടത്തുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ പിടികൂടാനുള്ള ശ്രമമാണ് പോലീസിന്റെ ഭാദഗത്തുനിന്നുള്ളത്. എറണാകുളം ജില്ല കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡ് പോലീസ് നടത്തുന്നുണ്ട്.

RANDOM NEWS

Sonia-Gandhi,-Rahul-Gandhi

രാഹുലിന് സോണിയയുടെ ഛായ; വിദേശിയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ല-ബി.എസ്.പി

ലഖ്‌നൗ: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി …