Sunday , April 22 2018
Breaking News
LULU

അബൂദാബി ലുലു ട്രോഫി ക്രിക്കറ്റ് കാര്‍ണിവല്‍ ഏപ്രില്‍ 12 ന്

അബൂദാബി – അബൂദാബി മദീനത്ത് സായിദ് ഷോപ്പിങ്ങ് സെന്റര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ന് ക്രിക്കറ്റ് കാര്‍ണിവല്‍ സംഘടിപ്പിക്കും. അബൂദാബി മദീനത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ ലുലു ട്രോഫിയക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയാണ് മത്സരം നടത്തുന്നത്. കാര്‍ണിവലിന്റെ ലോഗോ പ്രകാശനം മദീന സായിദ് ഷോപ്പിങ്ങ് സെന്റര്‍ ജനറല്‍ മാനേജര്‍ സകരിയ ലുലു മാള്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ അയ്യങ്കോല്‍ അബദുല്‍ റഹിമാന് നല്‍കി പ്രകാശനം ചെയ്തു .മത്സരത്തിലൂടെയാണ് ലോഗോ തെരെഞ്ഞെടുത്തത് .മുപ്പത്തിരണ്ട് എന്ട്രികളില്‍ നിന്ന് നൗഷാദ് മിഹ്‌റാജ് തയ്യാറാക്കിയ ലോഗോയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
ചടങ്ങില്‍ മദീന സയ്ദ് ഷോപ്പിങ്ങ് സെന്റെര്‍ ലീസിങ്ങ് മാനേജര്‍ തസ്ലീം ലുലു മാള്‍, ചീഫ് അക്കൗണ്ടന്റ് വിജു തോമസ് ,നൗഷാദ് മിഹ്‌റാജ് ,ഇസ്മായില്‍ വെണ്ടിച്ചാല്‍, സാദത്ത് മുക്കുന്നോത്ത് ,ആബിദ് നാലാംവാതുക്കള്‍, റഹീംതോട്ടം ,റൗഫ് ഉദുമ, ഹസ്സന്‍ പള്ളിക്കര ,ഷഫീഖ് ചട്ടഞ്ചാല്‍, സാജിദ് പടിഞ്ഞാര്‍, ദാവൂദ് കോട്ടിക്കുളം, ബഷീര്‍ അയ്യങ്കോല്‍, മുസ്താഖ് കിഴുര്‍, ആസിഫ് ബലൂച്ചി, സാലി കളനാട്, സുലൈമാന്‍ കളനാട്, അന്‍സീര്‍ കണ്ണൂര്‍, സാദിഖ് ഗഫൂര്‍ കൊയിലാണ്ടി, ആരിഫ് തളങ്കര ,ശാക്കിര്‍, ശാഹുല്‍ , സത്താര്‍, സിറാജ്, ഫാഹിസ് ഭാഷ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

Dubai

ദുബൈ കെ എം സി സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഖനീയം ; എ അബ്ദുല്‍റഹ്മാന്‍

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാകനീയവും മാതൃകാപരവുമാണെന്ന് എ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് മുന്‍സിപ്പല്‍ കെ.എം.സി.സി …