Wednesday , December 19 2018
Breaking News
Air-India

അബുദാബി-കണ്ണൂര്‍ ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റുതീര്‍ന്നു ;കോളടിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ദുബായ്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനദിവസംതന്നെ യാത്രചെയ്യാനുള്ള നാട്ടുകാരുടെ ആഗ്രഹം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് വന്‍ നേട്ടമായി. ചൊവ്വാഴ്ച കാലത്ത് പത്തരയോടെ ആരംഭിച്ച ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഒരു മണിക്കൂറിനകം തീര്‍ന്നു. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും തിരിച്ചുമാണ് ഡിസംബര്‍ ഒമ്പതിനുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കന്നിയാത്ര.

കാലത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദറിന്റെ വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെയായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 ദിര്‍ഹത്തിലാണ് (12,670 രൂപയോളം) തുടങ്ങിയത്. ഒട്ടേറെപ്പേര്‍ ടിക്കറ്റിനായി വെബ്സൈറ്റില്‍ എത്തിയതോടെ പെട്ടെന്നുതന്നെ വില പടിപടിയായി ഉയര്‍ന്നു. ആദ്യ വിമാനത്തില്‍ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. അവസാന ടിക്കറ്റ് 2470 ദിര്‍ഹത്തിനാണ് (49,000 രൂപയിലേറെ) വിറ്റുപോയത്.

കണ്ണൂരില്‍നിന്ന് കാലത്ത് പുറപ്പെടേണ്ട ഉദ്ഘാടന സര്‍വീസിലെ ടിക്കറ്റിനും പിടിവലിയായിരുന്നു. പതിനായിരത്തോളം രൂപയ്ക്ക് ആരംഭിച്ച വില്‍പ്പന അവസാനം 34,000 രൂപയിലാണ് നിന്നത്. എന്നാല്‍ യു.എ.ഇ.യിലേക്കുള്ള പ്രിയം ദോഹ, റിയാദ് സര്‍വീസുകള്‍ക്ക് ഉണ്ടായില്ല.

കണ്ണൂര്‍-അബുദാബി സര്‍വീസിന് തുടര്‍ദിവസങ്ങളിലും ബുക്കിങ് നടക്കുന്നുണ്ട്. ആയിരത്തിലേറെ ദിര്‍ഹമാണ് ഇപ്പോഴത്തെ ശരാശരി നിരക്ക്. എന്നാല്‍ ഷാര്‍ജയിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. ജനുവരിയോടെ ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഒട്ടേറെപ്പേര്‍ ഒരേസമയം ടിക്കറ്റിനായി സൈറ്റിലെത്തിയതോടെ ഇടയ്ക്ക് വെബ്സൈറ്റില്‍ സാങ്കേതിക തടസ്സമുണ്ടായിരുന്നു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …