Saturday , July 4 2020
Breaking News

പാലക്കുന്നില്‍ ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉദുമ : ബുള്ളറ്റുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദ് -ആയിഷ ദമ്പതികളുടെ മകന്‍ അബ്ദുല്‍നാസര്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാലക്കുന്ന് മത്സ്യമാര്‍ക്കറ്റിന് സമീപത്താണ് അപകടം. സമീപത്തെ ഹോട്ടലില്‍ പോയി കെ എസ് ടി പി റോജിലേക്ക് കയറുന്നതിനിടെ കണ്ണീര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് നാസര്‍ ഓടിച്ച ബുള്ളറ്റിലേക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നാസറിലെ സമീപത്തുള്ളവര്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ : ഹാജിറ. മക്കള്‍ : നൗഷിന, നിഫാന, നൗഷിര്‍, നാഫിഖ്. മരുമകന്‍ : നജീര്‍ പള്ളിക്കര തൊട്ടി, സഹോദരങ്ങള്‍ : ഗഫൂര്‍, ബഷീര്‍, ബീവി, അസ്മ, പരേതനായ അബ്ദുല്ല.

RANDOM NEWS

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 7 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 211 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി …