Wednesday , February 20 2019
Breaking News
accident

മള്ളങ്കൈയില്‍ കൂട്ട വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

ബന്തിയോട്: മള്ളങ്കൈയില്‍ കൂട്ട വാഹനാപകടം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഉഡുപ്പിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക എസ്.ആര്‍.ടി.സി.യുടെ സ്‌കാനിയ ബസ് മുന്നിലുണ്ടായിരുന്ന രണ്ടു കാറുകളുടെ പിന്നിലിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാറുകളിലൊന്ന് എതിരെ വരികയായിരുന്ന ബൈക്കിലിടിച്ചു, ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറുകളിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. സൈനബ (43), അസ്‌ന (19), സനൂപ് (24), സന്ധ്യ (32), സത്യമണി (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ ഡി.എം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി.

RANDOM NEWS

Murder

കാസര്‍കോട് ഇരട്ടക്കൊലപാതകം: അക്രമിസംഘം എത്തിയത് മഹീന്ദ്ര സൈലോ കാറില്‍, കൃത്യം നടത്തിയത് മൂന്നുപേര്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിന് …