Wednesday , October 17 2018
Breaking News
Accident

പുല്ലൂര്‍ കേളോത്ത് വളവില്‍ വീണ്ടും അപകടം: ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

പെരിയ: അപകടമേഖലയായ പുല്ലൂര്‍ കേളോത്ത് വളവില്‍ വീണ്ടും അപകടം. രാജസ്ഥാനില്‍ നിന്നും വടകരയിലേക്ക് മാര്‍ബിള്‍ കയറ്റി പോകുകയായിരുന്ന ആര്‍ജെ 26 ജി 2425 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിന്നും റോഡരികിലേക്ക് ലോറി മറയുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികളായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂര്‍ കേളോത്ത് വളവില്‍ അപകടം നിത്യസംഭവമാണ്. ഇതുവരെയായിട്ടും അപകടം കുറയ്ക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

RANDOM NEWS

BJP-District-General-Secretary-Advt.-K-Sreekanth

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി …