Sunday , November 18 2018
Breaking News
accident

ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു

നീലേശ്വരം : ലോറിക്ക് പിറകില്‍ ബൈക്കില്‍ ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. ഗായത്രി ബസിലെ ഡ്രൈവറും നീലേശ്വരം കാലിച്ചാനടുക്കത്തെ പരേതനായ പ്രഭാകരന്‍ – ശാന്ത ദമ്പതികളുടെ മകനുമായ പ്രശാന്ത് പി (കക്കു 30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ ചായ്യോത്ത് നരമാളത്താണ് അപകടം. പ്രശാന്ത് ഓടിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RANDOM NEWS

Death

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച പെയിന്റിംഗ് തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്: കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ് …