Tuesday , August 20 2019
Breaking News
accident

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ജീപ്പിടിച്ച് യുവതിക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ജീപ്പിടിച്ച് പരിക്കേറ്റു. സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന ഭര്‍ത്താവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അതിഞ്ഞാലിലെ നൗഷാദിന്റെ ഭാര്യ സഫീറ (26)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം യുവതിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെ മാണിക്കോത്ത് വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മാണിക്കോത്തേക്ക് വരുന്നതിനിടെ കട്ട് റോഡിലേക്ക് പോകാനായി സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ പിറകെ നിന്നും വരികയായിരുന്ന ബൊലേറോ ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ചു വീണ സഫീറയെ ഭര്‍ത്താവും ഓടിക്കൂടിയ നാട്ടുകാരും ജീപ്പിലുണ്ടായിരുന്നവരും ചേര്‍ന്നാണ് ആസ്പത്രിയിലെത്തിച്ചത്

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …