Thursday , January 23 2020
Breaking News

ആംബുലന്‍സ് സൈക്കിളിലിടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാഞ്ഞങ്ങാട് : ആംബുലന്‍സ് സൈക്കിളിലിടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തിന് സമീപത്തെ മനോഹരന്റെ മകന്‍ നീരജി(13)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മാതോത്ത് അരയാല്‍ തറയ്ക്ക് സമീപം കെ എസ് ടി പി റോഡിലാണ് അപകടം നടന്നത്.

കാഞ്ഞങ്ങാട്ട് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കുട്ടി സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നീരജ്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ചായ കഴിച്ച് ട്യൂഷന്‍ ക്ലാസില്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

RANDOM NEWS

ഡി വൈ എഫ് ഐ നേതാവിനെ കൊല്ലുമെന്ന് ഭീഷണി ; 6 പേര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ബദിയഡുക്കയില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി വൈ എഫ് ഐ …