Wednesday , June 19 2019
Breaking News
accident

വാഹനാപകടത്തില്‍ ഹെല്‍ത്ത് നഴ്‌സിന് പരിക്ക്

കാഞ്ഞങ്ങാട്: സ്‌കൂട്ടിയില്‍ ബൈക്കിടിച്ച് ഹെല്‍ത്ത് നേഴ്‌സിന് പരിക്കേറ്റു. ആനന്ദാശ്രമം പിഎച്ച്‌സിയിലെ ഹെല്‍ത്ത് നഴ്‌സ് മടിക്കൈ അടുക്കത്ത് പറമ്പിലെ വികെ ഉണ്ണികൃഷ്ണന്റെ ഭാര്യ എം പി സീമ(32)ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം മടിക്കൈ ബെസ്‌കോര്‍ട്ടിന് സമീപം സീമ സഞ്ചരിച്ച കെ എല്‍ 60 6463 നമ്പര്‍ സ്‌കൂട്ടിയില്‍ ബല്ലയിലെ സരസന്‍ ഓടിച്ച കെ എല്‍ 60 7047 നമ്പര്‍ മോട്ടര്‍സൈക്കിള്‍ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ നിന്നും തെറിച്ചുവീണ് സീമയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സീമയുടെ പരാതിയില്‍ പോലീസ് സരസന്റെ പേരില്‍ കേസെടുത്തു.

RANDOM NEWS

Nileshwram

നീലേശ്വരത്ത് കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി

നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയില്‍ കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില …