Friday , May 24 2019
Breaking News
Accident

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഫ്‌ളാറ്റിന്റെ മതിലിലിടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്ക്

ഉപ്പള : സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഫ്‌ളാറ്റിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്, വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഉപ്പള സോങ്കാലിലാണ് അപകടം. കന്യാല-ഉപ്പള പെര്‍ള റൂട്ടിലോടുന്ന പഞ്ചമി ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഫ്‌ളാറ്റിന്റെ മതിലില്‍ ഇടിച്ചു നിന്നത്.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗ്‌ളൂരു ആശുപത്രിയിലും മറ്റുള്ളവരെ സര്‍ക്കാര്‍-സ്വകാര്യാശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബേക്കൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്.

വിവരമറിഞ്ഞ് മഞ്ചേശ്വരം അഡീ.എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Acciden-1t

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …